WELCOME TO VADAKKE MADHAM BRAHMASWAM, M.G. ROAD, THRISSUR; NEXT MONTHLY LECTURE WILL CONDUCT ON 7/11/2010 at 4 P.M. at SREE CHANDRA HALL. Your are invited to participate.
ബ്രഹ്മസ്വം മഠം വക തൃപ്പാക്കല്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഋഗ്വേദസൂക്താര്‍ച്ചനയും ശ്രീമദ്ഭാഗവതസപ്താഹയജ്ഞവും 16-10-2010ന് ആരംഭിച്ച് 24-10-2010 ന് അവസാനിയ്ക്കുന്നു. പ്രതിമാസപ്രഭാഷണപരമ്പരയില്‍ അടുത്ത പ്രഭാഷണം 7-11-2010 വൈകുന്നേരം 4 മണിയ്ക്കു നടക്കും

Saturday, September 18, 2010

Your Opinions

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക

15 comments:

  1. Good beginning...long way to go....All The Best.

    ReplyDelete
  2. I would like to thank everyone at the Brahmaswam Madham for their openness and helpfulness during my visit. It was fascinating to see behind the facade at this ancient institution. I wish you all the very best of luck and much success for the future, Stuart Forster

    ReplyDelete
  3. I must congratulate Shri Vadakkumbad and friends for doing this great service to preserve Vedic Culture and Acarya Swamiji's traditions.
    Enjoyed the visit last time at Thrissur and hope to visit again in November

    Thulasidasan from Watford UK

    ReplyDelete
  4. വളരെ നന്നായിരിയ്ക്കുന്നു ...........വേദമന്ത്രങ്ങ ളുടെ ഓഡിയോ കൂടി കേള്‍ക്കാനും സാധിയ്കുമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യാനും ഉള്ള പദ്ധതി കൂടി നോക്കിയാല്‍ നന്നായിരുന്നു

    ReplyDelete
  5. We, the Namboodiris, have talent..But this site is an outcome of one individual, Mr.Poduvaya Appu. How many of us are really contributing for improvement of this site, at least...Forget
    about the Madham..our GREAT INSTITUTION....? Are we doing justice to ourselves..?

    khp

    ReplyDelete
  6. excellent, may pray to god for this to grow like a tree with many branches.
    can i get the copy of the cds that you have published, how should i send the money for those cds.

    r. raghunathan
    chennai 45

    ReplyDelete
  7. This is a very good initiative, but does not seem to have enough resources. it would be better if the insttute management opens more ways to attract intellectuals from different background. Is there an opportunity for a foreign national with indian origin to fund and to set up a new project in the center?
    Please let me know. Thanks

    -pacesetter@ieee.org

    ReplyDelete
  8. A good initiative indeed. But the organizers should understand that this is not a releasing cinema. In my opinion the choice of actor Dileep was unfortunate. The pages look very unprofessional and really misses what we expects. This is an institution that hails the glory of a community. Do somebody have the history of 'Brahmaswam Madhan'. With out that the history of Wadakke Brahmaswam Madham is just a waste. Why the site 'www.brahmaswammadham.org' has no volunteers or promoters?

    ReplyDelete
  9. Our tradition and vedic chanting follows purva mimamsa type and is unique.It is really Godly experience hearing the chants.

    ReplyDelete
  10. "അര്ത്ഥാ: ഗൃഹേ നിവര്ത്ത്ന്തേ
    ശ്മശാനേ പുത്രബാന്ധവാഃ
    സുകൃതം ദുഷ്കൃതം ചൈവ
    ഗച്ഛന്തമനുഗച്ഛതി.."
    ____________________________
    ധനം വീട്ടില്ത്തിന്നെ ഇരിക്കും, പുത്രന്മാരും ബന്ധുക്കളും ശ്മശാനത്തില്‍ വച്ച് മടങ്ങിപ്പോകും. എന്നാല്‍ സുകൃതവും ദുഷ്കൃതവും പരലോകത്തിലേക്ക് പോകുന്നവന്റെ കൂടെ പോകുന്നു.

    ReplyDelete
  11. ദുഖങ്ങളെ ശാശ്വതമായി ഒഴിവാക്കാന്‍ ആത്മജ്ഞാനത്തിനു മാത്രമേ കഴിയൂ; മറ്റേതുതരം ജ്ഞാനവും ആവശ്യങ്ങളെ അല്പനേരത്തേക്കു നിവര്‍ത്തിക്കുകമാത്രം ചെയ്യും. ആത്മ ജ്ഞാനത്തോടുകൂടി മാത്രമേ ആവശ്യങ്ങളെ ജനിപ്പിക്കുന്ന (അവിദ്യാ) ശക്തി പാടേ നശിക്കുന്നുള്ളൂ. അതുകൊണ്ട് ഒരു മനുഷ്യന് ആദ്ധ്യാത്മികമായി ചെയ്യുന്ന സഹായമാകുന്നു ഏറ്റവും വലിയ സഹായം. ആത്മവിദ്യാപ്രദാതാവാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ പരമോപകാരി; അങ്ങനെ മനുഷ്യര്‍ക്ക്‌ ആദ്ധ്യാത്മസഹായം ചെയ്തിട്ടുള്ളവരെയാണ് ഏറ്റവും വലിയ പ്രഭാവശാലികളായി ന‍ാം ഏതുകാലത്തും കാണുന്നത്. എന്തെന്നാല്‍ സകല ജീവിതവ്യവഹാരങ്ങളുടെയും യഥാര്‍ത്ഥമായ അടിസ്ഥാനം ആദ്ധ്യാത്മികതയാകുന്നു. ആദ്ധ്യാത്മികമായി ശക്തനും പൂര്‍ണ്ണനും ആയൊരു മനുഷ്യന് മറ്റേതു വിഷയത്തിലും താന്‍ ഇച്ഛിക്കുന്ന പക്ഷം ശക്തനായിത്തീര‍ാം.

    ReplyDelete
  12. സുഭാഷിതം 2
    ആചാര്യാത്പാദമാദത്തേ
    പാദം ശിഷ്യ: സ്വമേധയാ
    പാദം സബ്രഹ്മചാരിഭ്യ:
    പാദം കാലക്രമേണ ച

    ...
    അർത്ഥം -- ശിഷ്യൻ അറിവിന്റെ കാൽ ഭാഗം ആചാര്യനിൽ നിന്നും കാൽ ഭാഗം സ്വയവും കാൽ ഭാഗം സഹപാഠികളിൽ നിന്നും ബാക്കി കാൽ ഭാഗം കാലക്രമത്തിലും നേടിയെടുക്കുന്നു

    ഇവിടെ ഗുരുവിൽ നിന്നാണ് ഏതൊന്നിന്റേയും ആദ്യാക്ഷരം പഠിക്കേണ്ടത് തുടർന്ന് സ്വയം പുസ്തകത്തിലൂടെ അനുഭവത്തിലൂടെ - പഠിക്കുന്നു സംശയ നിവാരണം മറ്റുള്ളവരോടു് ചോദിച്ച് പഠിക്കുന്നു. സഹപാഠികൾ എന്ന് പറഞ്ഞത് ഒരേ വിഷയത്തിൽ താല്പര്യമുള്ളവർ എന്നർത്ഥം കാലക്രമത്തിൽ ലഭിക്കുന്നത് സംയമന സ്വഭാവം ആണ് പക്വതയോടെ വിഷയങ്ങളെ സമീപിക്കുവാനുള്ള കഴിവ് ഗുരുവിൽ നിന്ന് ആദ്യ പാഠങ്ങളോടൊപ്പം അനുഗ്രഹവും ലഭിക്കുന്നു സഹപാഠികൾ ആണെങ്കിൽ പറഞ്ഞു കൊടുത്ത് താൻ കേമനാണ് എന്ന് കാണിക്കാനായി ആത്മാർത്ഥമായി സംശയ നിവാരണം നടത്തും കാരണം ആഭാവം സഹപാഠിക്ക് ഇല്ലാതാകണം എങ്കിൽ കാലം - വേണമല്ലോ സ്വയം പഠിക്കുകയാണ് പ്രധാനം 'അത് പെട്ടെന്ന് ഉൾക്കൊള്ളാനും നേരായ വഴിക്ക് മനനം ചെയ്യാനും ഗുരുവിന്റെ 'അനുഗ്രഹം വേണം ഇത്രയൊക്കെ ആയിക്കഴിഞ്ഞാൽ സാഹചര്യം അനുസരിച്ച് സംയമനം അഥവാ പ ക്വത നേടുന്നു അങ്ങിനെയാണ് വിദ്യ നമ്മളിൽ എത്തുന്നത് അതായത് ഗുരു സഹപാഠി സ്വയം കാലം എന്നിവയിലൂടെ മത്സ്യം ഗമിക്കുന്നത് പോലെ അറിവു നമ്മളിൽ എത്തുന്നു,

    ReplyDelete
  13. വൈദിക ദേവതകള്‍ വേദകാലത്തെ ശക്തിയുടെ പ്രതീകങ്ങളാണ്. തങ്ങളുടെ ഇടയില്‍ വ്യത്യസ്തമായ കഴിവുകള്‍ പ്രകടിപ്പിച്ച മനുഷ്യരെ അവര്‍ ദേവതകളാക്കി. മനുഷ്യനിലെ ദേവതാഭാവത്തെ കണ്ടെത്തി അതിനെ സൂക്ഷ്മവിശകലനം നടത്തിയവരാണ് വൈദിക ഋഷികള്‍. അചേതനങ്ങളും സചേതനങ്ങളുമായ പ്രപഞ്ചത്തിലെ എല്ലാറ്റിനേയും വേദകാല ജനത സ്തുതിക്കുകയും അവയിലെ മനോഹാരിതയും ശക്തിയും ദര്‍ശിക്കുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലെ എല്ലാ കര്‍മങ്ങളും അവര്‍ ഈശ്വരാരാധനയായി കരുതി. ജീവിതത്തിലെ ക്ഷണികതയേയും നശ്വരതയെയും പറ്റി അറിവുണ്ടായിരുന്നുവെങ്കിലും ജീവിതത്തെ മനോഹരമായ ഒരു കാവ്യം പോലെ ആസ്വദിക്കുവാന്‍ വേദകാല ജനതയ്ക്ക് സാധിച്ചിരുന്നു.

    പര്‍വതം, ഓഷധി, വനസ്പതി, ആരണ്യകങ്ങള്‍, അമ്പും വില്ലും പോലെയുള്ള ആയുധങ്ങളും ദേവതകളായി വര്‍ണിക്കപ്പെടുന്നുണ്ട്. അന്നത്തെ ഈശ്വരനായും പ്രവര്‍ത്തനങ്ങളിലെ ശക്തിയായും വേദകാലജനത കരുതി. മനുഷ്യര്‍ക്ക് ഉപകാരിയും ശ്രേഷ്ഠനുമാണ് ഇന്ദ്രനെന്ന് വൈദിക കവി പ്രഖ്യാപിക്കുന്നു. മനുഷ്യരെപ്പോലെ ഇന്ദ്രന്‍ പശുക്കളെയും ധനത്തെയും യുദ്ധത്തില്‍ വിജയിച്ചു നേടുന്നതായും ഭക്ഷ്യശേഖരണം നടത്തുന്നതായും വേദങ്ങളില്‍ പരാമര്‍ശമുണ്ട്. ഇന്ദ്രനെ പോലെ തന്നെ വരുണനും ഒരു പ്രാചീന വൈദിക ദേവതയാണ്. ഇന്ദ്രനെയും വരുണനെയും മാത്രമല്ല, വിഷ്ണു, സവിതാവ്, പൂഷാവ്, മരുത്തുക്കള്‍, ഉഷസ്സ്, ദ്യാവാ പൃഥ്വി, അശ്വനീദേവകള്‍, യമന്‍, രുദ്രന്‍, സരസ്വതി എന്നിങ്ങനെ അനേകം ദേവതകളെ വേദങ്ങള്‍ സ്തുതിക്കുന്നുണ്ട്.

    ഗായത്രി മന്ത്രത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന സുപ്രസിദ്ധ ദേവതയാണ് സവിതാവ്.. സവിത്‌ദേവതാത്മകമായ പതിനൊന്നു സൂക്തങ്ങളാണ് ഋഗ്വേദത്തിലുള്ളത്. ഭുവനത്തെ താങ്ങിനിര്‍ത്തുന്നത് സവിതാവാണെന്ന് വേദപരാമര്‍ശമുണ്ട്. വരുണന്റെ പര്യായമായിട്ടും സവിത്യപദംപദം വേദങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. സൂര്യനടക്കം സകലതിനെയും നിയന്ത്രിക്കുന്ന ശക്തിയാണ് സവിതാവ്. വരുണനെപ്പോലെ. വളരെ പ്രാചീനമായ സൂര്യാരാധനകളില്‍ കേന്ദ്രീകരിച്ചിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായി സവിതാവിനെ കാണാം.

    വേദകാലജനത ആരാധിച്ചിരുന്ന മറ്റൊരു വൈദിക ദേവതയാണ് പൂഷാവ്. വൈദിക സാഹിത്യത്തില്‍ വളരെയധികം പരാമര്‍ശിക്കപ്പെടുന്ന പൂഷാവിനെ സ്തുതിച്ചുകൊണ്ട് പ്രധാനമായും എട്ട് സൂക്തങ്ങളാണുള്ളത്. മറ്റ് ദേവതകളോടൊപ്പം പൂഷാവിനെ സ്തുതിക്കുന്ന അന്‍പത്തിയെട്ട് സൂക്തങ്ങള്‍ വേറെയുമുണ്ട്. ഇന്ദ്രന്‍, സോമന്‍ എന്നീ ദേവതകള്‍ക്കൊപ്പമാണ് പൂഷാവ് ഏറെയും സ്തുതിക്കപ്പെടുന്നത്. തലപ്പാവണിഞ്ഞ, താടി നീട്ടിയ, പന്നികളുടെ ഹൃദയം തുളക്കുന്ന ഇരുമ്പു മുനയുള്ള ഉളിയേന്തുന്ന, ആടുമാടുകളെ തെളിക്കാന്‍ മുടിങ്കോല്‍ ഉയര്‍ത്തിപ്പിടിക്കുന്ന, തൈരില്‍ കുഴച്ച ചോറ് കഴിക്കുന്ന, കോലാടുകള്‍ വലിക്കുന്ന വണ്ടിയില്‍ സഞ്ചരിക്കുന്ന വ്യക്തി ശോഭയുള്ള വൈദീകദേവതയാണ് പൂഷാവ്.

    അലഞ്ഞു നടക്കുന്ന ഇടയവര്‍ഗക്കാരെയും, കന്നുകാലികളെയും പൂഷാവ് നേര്‍വഴിക്ക് നയിക്കുന്നതായി ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ട്. പൂഷാവിന്റെ വേദങ്ങള്‍ വിവരിച്ചിട്ടുള്ള സവിശേഷതകള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ സൂര്യനായും ചന്ദ്രനായും മാര്‍ഗമായും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

    ReplyDelete